പ്രണയത്തെ കുറിച്ച് ഞാന്‍ എന്ത് എഴുതിയാലും ഒരു പക്ഷേ അത് ആവര്‍ത്തനം ആയിരിക്കും .. പലരും പറഞ്ഞതിന്റെ ആവര്‍ത്തനം ..
പക്ഷേ എന്റെ ജീവിതത്തില്‍ ഞാന്‍ ഓര്‍ക്കുവാനും ഓര്ക്കതിരിക്കുവാനും കൂടുതല്‍ ആഗ്രഹിക്കുന്നത് എന്റെ പ്രണയത്തെ കുറിച്ചാണ് .
അവളെ ഞാന്‍ ആദ്യമായി കാണുന്നത് ഒരു മഴക്കാലത്താണ് ... (ഓര്‍മകളുടെ ഒരു മഴക്കാലം..) വളരെ പെട്ടന്ന് തന്നെ ഞങ്ങള്‍ അടുത്തു. മറ്റെല്ലാ കമുകീകമുകന്മാരെ പോലെ ഞങ്ങളും നിറമുള്ള ഒത്തിരി സ്വപ്നങ്ങള്‍ കണ്ടു. സത്യത്തില്‍ ജീവിതം ഇത്രക്ക് മനോഹരമായി ഇതിനു മുന്‍പ് എനിക്ക് തോനിയിട്ടെ ഇല്ല അത്രയ്ക്ക് നിറങ്ങളുടെ ഒരു യാത്ര, അതായിരുന്നു ഞങ്ങളുടെ പ്രണയം.
ജീവിക്കാനുള്ള തന്ത്രപാടില്‍ ഞാന്‍ നിസ്സാമിന്റെ നാട്ടിലേക്കു പോയപ്പോള്‍ അവളും എന്നോടൊപ്പം അവിടെ എത്തി. അരികെ ആയിട്ട് കൂടി പലപ്പോഴും ഞങ്ങള്‍ക്ക് പരസ്പരം കാണുവാനേ കഴിഞ്ഞിരുന്നില്ല, എന്നിട്ടും നാളെയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഞങ്ങളെ മുന്‍പോട്ടു നയിച്ചുകൊണ്ടേ ഇരുന്നു.
നിസ്സാമിന്റെ നാട്ടില്‍ നിന്നും എനിക്ക് ട്രാന്‍സ്ഫര്‍ ആയി. വടക്ക് കിഴക്കന്‍ താഴ്വരയിലേക്ക് , പക്ഷെ അവളെ തനിച്ചാക്കി ഒത്തിരി അകലെ പോകാന്‍ എനിക്ക് മനസ്സുവന്നില്ല അതുകൊണ്ട് ഞാന്‍ ജോലി രാജി വച്ചു, വേറൊരു ജോലി ശരിയായത് ദ്രാവിഡ നാട്ടിലാണ് . അവളെ തനിച്ചാക്കി മനസ്സില്ലാമനസ്സോടെ ഞാന്‍ അങ്ങോട്ട് തിരിച്ചു. ഫോണ്‍ കണ്ടുപിടച്ചയാളെ മനസ്സുകൊണ്ട് നന്ദി പറഞ്ഞ സമയമായിരുന്നു അത് . ആ ഓണത്തിന് നാട്ടിലേക്കു പോകാന്‍ ഞാന്‍ അവളുടെ അടുത്തേക്ക് പോയി ... രണ്ടുപേരും ഒരുമിച്ചുള്ള അവസാന യാത്ര അതായിരുന്നു. ഒരുമിച്ചുള്ള ആ യാത്ര അത്രയ്ക്ക് മനോഹരമായിരുന്നു . സന്തോഷത്തിന്റെ അവസാന നാളുകളായിരുന്നു അത് . യാത്രയില്‍ അവള് സ്മാര്‍ട്ട്സിറ്റി യിലും ഞാന്‍ പോര്‍ട്ട് സിറ്റി യിലും ( വിഴിഞ്ഞത്ത് വലിയ ഒരു പോര്‍ട്ട് വരുമെന്ന് പറഞ്ഞു കേക്കുന്നു) ഇറങ്ങി.. എന്റെ നിഴലു പോലെ ആയിരുന്നു അവള് ... പക്ഷെ ഞാന്‍ ഒരിക്കലും ഇരുട്ടിനെ കുറിച്ച് ചിന്തിച്ചതേ ഇല്ല .. ഇരുട്ടില്‍ നമ്മുടെ നിഴല്‍ പോലും നമ്മളെ വിട്ടുപോകും എന്ന വാസ്തവം ഞാന്‍ മറന്നു. മുന്‍ നിശ്ചയ പ്രകാരം ഞങ്ങള്‍ വീട്ടില്‍ അവതരിപ്പിച്ചു , എന്റെ വീട്ടില്‍ അനുകൂലമായ നിലപാടെടുത്തു. പക്ഷെ അവളുടെ വീട്ടുകാര്‍ ആദ്യം വിസ്സമതിച്ചു , ഒടുവില്‍ അവളുടെ നിര്ബദ്ധനത്തിനു മുന്പില് അവര്‍ സമ്മതിച്ചു , പക്ഷെ ജാതകം നോക്കണം എന്ന കടുത്ത തീരുമാനവും അവര്‍ കൈകൊണ്ടു ..
വിധി ഞങ്ങള്‍ക്ക് അനുകൂലമായിരുന്നില്ല, ഞങ്ങള്‍ പരാജയപെട്ടു.ഞങ്ങളുടെ പ്രേമം തകര്‍ക്കാന്‍ ജോതിഷനും കൂട്ടുനിന്നു. ഞാന്‍ അവളോട് ഇറങ്ങിവരുവാന്‍ ഒത്തിരി പറഞ്ഞു പക്ഷെ അവള്‍ക്കു പേടിയായിരുന്നു, ജോതിഷത്തെ,, നിറങ്ങളുടെ യാത്ര അങ്ങനെ അവസാനിച്ചു.. ഫോണ്‍ വിളികള്‍ കുറഞ്ഞു .. ഇല്ലാതായി എന്ന് തന്നെ പറയാം.. അവളുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് മാത്രം അവള് പറഞ്ഞു.. ഇപ്പോഴത്തെ കാമുകന്മാരെ പോലെ താടി വളര്‍ത്താന്‍ എനിക്കും താല്പര്യം ഉണ്ടായിരുന്നില്ല .. വിധി എന്നെ അവിടേയും തോല്പിച്ചു. ഞാന്‍ ശബരിമലയില്‍ പോകാന്‍ വൃതം നോക്കുമ്പോള്‍ ആയിരുന്നു അവളുടെ വിവാഹം dec23...
ഇപ്പോഴും എനിക്ക് അവളെ വെറുക്കുവാനോ മറക്കുവാനോ കഴിയുന്നില്ല ... എന്നും അവളായിരുന്നു എന്റെ സ്വപ്നം ....... അവള് മാത്രമായിരുന്നു എന്റെ സ്വപ്നം ...............
NB : ദയവായി നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതുക